Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Paper Products Limited

കെപിപിഎല്ലിന് 741 കോടിയുടെ പദ്ധതി; ഉദ്ഘാടനം നാളെ

കോ​ട്ട​യം: തു​ട​ര്‍ വി​ക​സ​ന പ​ദ്ധ​തി​ക്കു തു​ട​ക്ക​മി​ടാ​നൊ​രു​ങ്ങി വെ​ള്ളൂ​രി​ലെ കേ​ര​ള പേ​പ്പ​ര്‍ പ്രൊ​ഡ​ക്ട്‌​സ് ലി​മി​റ്റ​ഡ് (കെ​പി​പി​എ​ല്‍). ഉ​ത്്പാ​ദ​ന​ശേ​ഷി വ​ര്‍ധി​പ്പി​ക്ക​ലി​ന്‍റെ​യും ഉ​ത്്‍പ​ന്ന​ങ്ങ​ളു​ടെ വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നാ​ളെ മ​ന്ത്രി പി. ​രാ​ജീ​വ് നി​ര്‍വ​ഹി​ക്കും.

741 കോ​ടി മു​ത​ല്‍മു​ട​ക്കു​ള്ള വി​ക​സ​നപ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സ​ര്‍ക്കാ​രി​ന്‍റെ ഓ​ഹ​രി പ​ങ്കാ​ളി​ത്ത​മാ​യി 175 കോ​ടി രൂ​പ​യും വ്യ​വ​സാ​യ വി​ക​സ​ന കോ​ര്‍പ​റ​ഷ​ന്‍റെ (കെ​എ​സ്‌​ഐ​ഡി​സി) ഓ​ഹ​രി പ​ങ്കാ​ളി​ത്ത​മാ​യി 25 കോ​ടി രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. 541 കോ​ടി രൂ​പ ബാ​ങ്കു​ക​ളു​ടെ ക​ണ്‍സോ​ര്‍ഷ്യം വ​ഴി ല​ഭ്യ​മാ​ക്കും.

ക​ട​ലാ​സ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര്‍മാ​ണ​ത്തി​ലേ​ക്ക് ക​ട​ന്നു​കൊ​ണ്ടാ​ണ് ഉ​ത്പാ​ദ​ന​നി​ര വി​പു​ലീ​ക​രി​ക്കു​ന്ന​ത്. സ്‌​പെ​ഷാ​ലി​റ്റി പേ​പ്പ​റു​ക​ളും ഉ​യ​ര്‍ന്ന നി​ല​വാ​ര​ത്തി​ലു​ള്ള പാ​ക്കേ​ജിം​ഗ് പേ​പ്പ​റു​ക​ളു​മാ​ണു പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര്‍മി​ക്കു​ന്ന​ത്. പേ​പ്പ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​യ​ര്‍ന്നു​വ​രു​ന്ന ആ​വ​ശ്യ​ക​ത മു​ന്നി​ല്‍ ക​ണ്ടാ​ണ് കെ​പി​പി​എ​ല്‍ പു​തി​യ ഘ​ട്ട​ത്തി​ലേ​ക്ക് ചു​വ​ടു​വ​യ്ക്കു​ന്ന​ത്. സ്പെ​ഷാ​ല്‍റ്റി ഗ്രേ​ഡു​ക​ളു​ടെ​യും ഗു​ണ​മേ​ന്മ​യു​ള്ള പാ​ക്കേ​ജിം​ഗ് ഗ്രേ​ഡു​ക​ളു​ടെ​യും എ​ഴു​തു​ന്ന​തി​നും പ്രി​ന്‍റ് ചെ​യ്യു​ന്ന​തി​നു​മു​ള്ള പേ​പ്പ​റു​ക​ളു​ടെ​യും ദൈ​നം​ദി​ന ആ​വ​ശ്യ​ക​ത സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ലാ​ണ്. പേ​പ്പ​ര്‍ ക്ല​സ്റ്റ​ര്‍ രൂ​പീ​ക​രി​ച്ച് സാ​ധ്യ​ത​ക​ളെ പൂ​ര്‍ണ​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണ് വി​പു​ലീ​ക​ര​ണ പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തു​വ​ഴി കു​റ​ഞ്ഞ ചെ​ല​വി​ല്‍ ഉ​യ​ര്‍ന്ന ഗു​ണ​മേ​ന്മ​യോ​ടെ ക​ട​ലാ​സ് ഉ​ത്പ​ന്ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ കെ​പി​പി​എ​ല്ലി​ന്‍റെ പു​തി​യ സം​ര​ംഭ​ത്തി​ലൂ​ടെ ക​ഴി​യും.

വി​പ​ണി ആ​വ​ശ്യ​ങ്ങ​ളും പ്ലാ​സ്റ്റി​ക്ക് നി​രോ​ധ​നം ഉ​ള്‍പ്പെ​ടെ​യു​ള്ള പാ​രി​സ്ഥി​തി​ക നി​യ​ന്ത്ര​ണ​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ഭി​രു​ചി മാ​റ്റ​വും ചേ​ര്‍ന്ന് ഉ​യ​ര്‍ന്ന നി​ല​വാ​ര​ത്തി​ലു​ള്ള പേ​പ്പ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ക്ക് വ​ലി​യ വ​ള​ര്‍ച്ചാ സാ​ധ്യ​ത​യാ​ണു ക​ണ​ക്കാ​ക്കു​ന്ന​ത്. പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​ച്ച് പ്ലാ​ന്‍റു​ക​ള്‍ പൂ​ര്‍ണ​മാ​യും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തോ​ടെ 1500 കോ​ടി രൂ​പ വി​റ്റു​വ​ര​വു​ള്ള സ്ഥാ​പ​ന​മാ​യി കെ​പി​പി​എ​ല്‍ മാ​റും. 24 മാ​സ​ത്തി​നു​ള്ളി​ല്‍ പ​ദ്ധ​തി പൂ​ര്‍ത്തി​യാ​ക്കു​മെ​ന്ന് സി.​കെ. ആ​ശ എം​എ​ല്‍എ പ​റ​ഞ്ഞു. 2019ല്‍ ​കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ അ​ട​ച്ചു​പൂ​ട്ടി​യ വെ​ള്ളൂ​ര്‍ ഹി​ന്ദു​സ്ഥാ​ന്‍ ന്യൂ​സ് പ്രി​ന്‍റ് ലി​മി​റ്റ​ഡി​നെ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത് കെ​പി​പി​എ​ല്ലാ​യി പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ല്‍ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​പി​മാ​രാ​യ ജോ​സ് കെ. ​മാ​ണി, ഫ്രാ​ന്‍സി​സ് ജോ​ര്‍ജ്, എം​എ​ല്‍എ​മാ​രാ​യ സി.​കെ. ആ​ശ, മോ​ന്‍സ് ജോ​സ​ഫ്, തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, കെ​പി​പി​എ​ല്‍ ചെ​യ​ര്‍മാ​നും വ്യ​വ​സാ​യ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യ എ.​പി.​എം. മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

Latest News

Up